Home app

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

ദില്ലി: ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹമരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എ എം ഖന്‍വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തില്‍ സംശയകരമായി ഒന്നുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ലോയ മറ്റു മൂന്ന് ജഡ്ജിമാര്‍ക്കൊപ്പമാണ് നാഗ്പുരിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചത്. മരണപ്പെടും മുന്‍പ് ഇവര്‍ ഒരുമിച്ചാണ് യാത്ര ചെയ്തതും നാഗ്പുരില്‍ ഒരു കല്ല്യാണത്തില്‍ പങ്കെടുത്തതും. ഇക്കാര്യത്തില്‍ ജഡ്ജിമാരെ സംശയനിഴലില്‍ നിര്‍ത്താനുള്ള ഒന്നും തന്നെയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഹര്‍ജികള്‍ തള്ളി കൊണ്ടുള്ള വിധിയില്‍ വാദിഭാഗം അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്. പൊതുതാത്പര്യ ഹര്‍ജികള്‍ വ്യക്തിതാത്പര്യഹര്‍ജികളും, രാഷ്ട്രീയതാത്പര്യങ്ങളും തീര്‍ക്കാനുള്ളതാക്കി മാറ്റുകയാണെന്ന് വിധിയില്‍ സുപ്രീംകോടതി കുറ്റപ്പെടുത്തി. പൊതുതാത്പര്യഹര്‍ജികള്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശവും വിധിയോടൊപ്പം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top