Ernakulam

ശുദ്ധമായ പാലുത്പാദനത്തിന് കന്നുകാലികളുടെ എണ്ണം വര്‍ധിപ്പിക്കണം: മന്ത്രി കെ. രാജു

കൊച്ചി: ശുദ്ധമായ പാലുത്പാദനത്തിനായി കന്നുകാലികളുടെ എണ്ണം കൂട്ടണമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു. ക്ഷീരവികസന വകുപ്പിന്റെയും ജില്ലാ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ പറവൂരില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീര സംഗമം 2018-ല്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ എല്ലാ ജില്ലകളിലും പാലുത്പാദനം ഗണ്യമായി വര്‍ധിച്ചു. പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുകയാണ് നമ്മുടെ ലക്ഷ്യം. അതിനാവശ്യമായ പദ്ധതികള്‍ മില്‍മയുമായി കൂടിച്ചേര്‍ന്ന് തീരുമാനിക്കും. പാലിന്റെ ശേഖരണത്തിലും വിതരണത്തിലും മാത്രം മില്‍മയുടെ പ്രവര്‍ത്തനം ഒതുക്കാതെ പാലില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഇന്ത്യക്ക് അകത്തും പുറത്തുമായി നടത്തി ലാഭമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്ഷീരകര്‍ഷകരുടെ പെന്‍ഷന്‍ തുക 1100 ആക്കി വര്‍ധിപ്പിച്ചു. എറണാകുളം ജില്ലയില്‍ മാത്രം എണ്ണായിരത്തോളം കര്‍ഷകര്‍ക്കാണ് ക്ഷീര കര്‍ഷക പെന്‍ഷന്‍ നല്‍കുന്നത്. ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം തെരഞ്ഞെടുത്ത പത്ത് പഞ്ചായത്തുകള്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കും. കൂടാതെ അഞ്ച് വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയായ ഡയറി സോണില്‍ കേരളത്തിലെ 50 ബ്ലോക്കുകള്‍ക്കായി ഓരോ വര്‍ഷം 50 ലക്ഷം രൂപ വീതവും നല്‍കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top