Ernakulam

ഡിടിപിസിയുടെ പാക്കേജ് ടൂര്‍ ആരംഭിച്ചു

കൊച്ചി: എറണാകുളം ഡി.റ്റി.പി.സി യുടെ ആഭിമുഖ്യത്തില്‍ കേരളാ സിറ്റി ടൂര്‍ ബുക്കിംഗ് ആരംഭിച്ചു. കൊച്ചിന്‍ സിറ്റി ടൂറിനോടൊപ്പം വളരെ വ്യത്യസ്തമായ രീതിയില്‍ തുടങ്ങിയിട്ടുളള ഈ ടൂര്‍ എല്ലാ ആഴ്ചകളിലും ശനി, ഞായര്‍ ദിവസങ്ങളില്‍ മൂന്നാര്‍, ആലപ്പുഴ ഒരു ദിവസത്തെ പാക്കേജായാണ് നടത്തുന്നത്.

കേരളത്തനിമയോടു കൂടിയ ഉച്ചഭക്ഷണവും, ഗൈഡ് സര്‍വ്വീസും, മിനറല്‍ വാട്ടറും, എല്ലാവിധ എന്‍ട്രി ഫീസും ഉള്‍പ്പെട്ട മിതമായ നിരക്കിലുളള ഒരു പാക്കേജ് ആണ് ഡി.ടി.പി.സി ഒരുക്കിയിട്ടുളളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8893998888. ഓണ്‍ലൈന്‍ ബുക്കിങ്ങിനായി  www.keralacitytour.com സന്ദര്‍ശിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top