Business

ഓഹരി വിപണി 18-04-2018- നേരിയ വിലയിടിവ്

തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷം ഓഹരി വിപണിയില്‍ ഇന്ന് വിലക്കുറവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 63 പോയിന്റ് കുറഞ്ഞ് 34331 ലാണ്
വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 22 പോയിന്റ് നഷ്ടത്തില്‍ 10526 ലാണ് ക്ലോസ് ചെയ്തത്.

നാലാംപാദ പ്രവര്‍ത്തന ഫലങ്ങള്‍ മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇതിന് പുറമേ രാജ്യത്ത് മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന റിപ്പോര്‍ട്ട് ഓഹരി വിപണിയില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. മികച്ച മണ്‍സൂണ്‍ കാര്‍ഷിക വ്യവസായ മേഖലയില്‍ ഉത്പാദനവും ലാഭവും വര്‍ധിപ്പിക്കുമെന്നുമാണ് കണക്കുകൂട്ടല്‍.

ഐടി ഓഹരികള്‍ക്ക് പൊതുവേ പ്രിയം കുറവായിരുന്നു. ഇന്‍ഫോസിസിന്റെ പ്രവര്‍ത്തനം പ്രതീക്ഷിച്ചതിലും മോശമാകുമെന്ന കണക്കു കൂട്ടലില്‍ ഐടി ഓഹരികള്‍ക്ക് വിലയിടിഞ്ഞു. ടെക് മഹീന്ദ്രാ, എച്ച് സി എല്‍, ടി.സി.എസ് എന്നീ ഐടി ഓഹരികള്‍ക്ക് വില കുറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ സിഗരറ്റ്, ബിസ്‌കറ്റ് നിര്‍മാതാക്കളായ ഐടിസിയുടെ ഓഹരിയില്‍ 3 ശതമാനം വിലകൂടി. ഡാബര്‍ ഇന്ത്യയുടെ വിലയില്‍ 3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ആഗോള വിപണികള്‍ ഇന്ന് ഉണര്‍വിലായിരുന്നു. യുദ്ധ ഭീഷണികളുടെ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞ് പോയതും ദക്ഷിണ കൊറിയന്‍ ഭരണ നേതൃത്വവുമായി അമേരിക്കന്‍ പ്രസിഡന്റ് ചര്‍ച്ച നടത്തുമെന്ന വാര്‍ത്തകള്‍ ആഗോള വിപണിക്ക് കരുത്ത് പകര്‍ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top