Cricket

സഞ്ജു വെടിക്കെട്ട് ആവര്‍ത്തിക്കുമോ; പ്രതീക്ഷയോടെ ആരാധകര്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ബംഗളുരുവിനെതിരായ മത്സരത്തിലെ വെടിക്കെട്ട് പ്രകടനം സഞ്ജു സാംസണ്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലും പുറത്തെടുക്കുമോയെന്നാണ് രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍ ഇന്ന് ഉറ്റുനോക്കുന്നത്. ഞായറാഴ്ച്ച നടന്ന റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ സഞ്ജു നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് മലയാളികള്‍ക്ക് കിട്ടിയ വിഷു കൈനീട്ടമായാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ കണ്ടത്. 45 പന്തില്‍ 92 റണ്‍സെടുത്ത സഞ്ജുവിന്റെ അതിമനോഹരമായ 10 സിക്സറുകളായിരുന്നു കളിയിലെ ഹൈലൈറ്റ്. ഈ മിന്നും പ്രകടനം സഞ്ജു ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത് സഞ്ജു നേടിയ ഓറഞ്ച് ക്യാപ്പിന് പുതിയ അവകാശിയായി. മുംബൈക്കെതിരെ പുറത്താകാതെ നേടിയ അര്‍ധസെഞ്ചുറി പ്രകടനത്തോടെ ബംഗലൂരു നായകന്‍ വിരാട് കോലിയുടെ തലയിലാണ് ഇപ്പോള്‍ ഓറഞ്ച് ക്യാപ്പ്. നാലു കളികളില്‍ 201 റണ്‍സാണ് ഇപ്പോള്‍ കോലിയുടെ പേരിലുള്ളത്. മൂന്ന് കളികളില്‍ 178 റണ്‍സുള്ള സഞ്ജു രണ്ടാമതായി. 153 റണ്‍സുള്ള കൊല്‍ക്കത്തയുടെ ആന്ദ്രെ റസലാണ് മൂന്നാം സ്ഥാനത്ത്. ഇന്ന് രാജസ്ഥാനും കൊല്‍ക്കത്തയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഓറഞ്ച് ക്യാപ്പ് തിരികെപ്പിടിക്കാന്‍ സഞ്ചുവിനും റസലിനും അവസരമുണ്ട്. കൊല്‍ക്കത്തക്കെതിരെ 24 റണ്‍സെടുത്താല്‍ ഓറഞ്ച് ക്യാപ്പ് വീണ്ടും സഞ്ജുവിന്റെ തലയിലിരിക്കും .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top