Home app

ഹര്‍ത്താലില്‍ നടന്ന അക്രമ സംഭവങ്ങളില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കഴിഞ്ഞ തിങ്കളാഴ്ചയിലെ അപ്രഖ്യാപിത ഹര്‍ത്താലില്‍ നടന്ന അക്രമ സംഭവങ്ങളില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും മുപ്പത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ സംസ്ഥാനത്തു പലയിടത്തും കടയടപ്പിക്കലും വാഹനം തടയലും തല്ലിത്തകര്‍ക്കലും അരങ്ങേറിയിരുന്നു. കത്വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജനകീയ ഹര്‍ത്താല്‍ നടത്തണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top