ലോക ബാങ്ക് വര്‍ഷത്തില്‍ രണ്ട് തവണ പുറത്തിറക്കുന്ന ഏഷ്യ ഫോക്കസ് റിപ്പോര്‍ട്ടില്‍ ഈ വര്‍ഷം ഇന്ത്യ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. 2019-2020 വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 7.5 ശതമാനമായി വര്‍ദ്ധിക്കുമെന്ന് ലോകബാങ്ക് പ്രവചിക്കുന്നു.
ആഗോളവളര്‍ച്ചയില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യ നിക്ഷേപവും കയറ്റുമതിയും മെച്ചപ്പെടുത്തുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നോട്ട് അസാധുവാക്കലും, ജിഎസ്ടിയും പുരോഗതിയ്ക്ക് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചന നല്‍കുന്നുണ്ട്.