Business

നാളെ അക്ഷയതൃതീയ സ്വര്‍ണ്ണവില്‍പ്പന പൊടിപൊടിക്കും

നാളെ ഇന്ത്യയിലാകെ അക്ഷയ തൃതീയ ആഘോഷിക്കുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധികുകയാണ്. രാജ്യമൊട്ടാകെയുള്ള ജനങ്ങള്‍ ഏപ്രില്‍ 18 അക്ഷയതൃതീയ ദിവസം സ്വര്‍ണ്ണം വാങ്ങുന്നത് ഭാഗ്യം കൈവരുമെന്ന് വിശ്വസിക്കുന്നവരാണ്. ഈ നാളില്‍ സമ്പദ്‌ദേവിയായ ലക്ഷ്മിയെ പ്രാര്‍ത്ഥിച്ച് പൂജിക്കുന്നത് ശുഭകരമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. ഒപ്പം സ്വര്‍ണ്ണം വാങ്ങുന്നതും നല്ലതാണെന്ന് കരുതുന്നു.

വിശ്വാസമെന്തായാലും സ്വര്‍ണ്ണത്തിന്റെ ഡിമാന്റ് വര്‍ദ്ധിച്ചതോടെ 8 ദിവസത്തിനുള്ളില്‍ 650 രൂപയാണ് (10 ഗ്രാമിന്) വര്‍ദ്ധിച്ചത്. വെളളിക്ക് കിലോഗ്രാമിന് 850 രൂപ വര്‍ദ്ധിച്ചിട്ടുണ്ട്. സ്വര്‍ണ്ണ വില്‍പ്പന വര്‍ദ്ധിപ്പിക്കാനുള്ള ഒരു വിപണനതന്ത്രമാണ് അക്ഷയതൃതീയ എന്നാണ് ഒരു വിഭാഗം സ്വര്‍ണ്ണവ്യാപാരികള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നത്. പതിനഞ്ച് വര്‍ഷം മുമ്പ് കേരളത്തില്‍ ഇങ്ങനെയൊരു ശുഭമുഹൂര്‍ത്ത വില്‍പ്പന സ്വര്‍ണ്ണക്കടകളില്‍ പതിവുണ്ടായിരുന്നില്ല.

2002ലാണ് ഭീമ ജുവല്ലേഴ്‌സ് അക്ഷയതൃതീയ വില്‍പ്പന കേരളത്തില്‍ ആരംഭിച്ചത്. പരസ്യത്തിലൂടെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഏറ്റവുമധികം സ്വര്‍ണ്ണം വില്‍ക്കുന്ന ദിവസമായി അക്ഷയതൃതീയ മാറുകയായിരുന്നു. മൊത്തം വില്‍പ്പനയുടെ 30 മുതല്‍ 40 ശതമാനം വരെ ഈ ദിവസമുണ്ടാകുമെന്നാണ് സ്വര്‍ണ്ണവ്യാപാരികള്‍ പറയുന്നത്.

ഭാഗ്യദിനം മാത്രം നോക്കി അക്ഷയതൃതീയ ദിനം സ്വര്‍ണ്ണം വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്വര്‍ണ്ണത്തിന്റെ പ്യൂരിറ്റി ചെക്ക് ചെയ്ത് മാത്രമേ ആഭരണങ്ങള്‍ വാങ്ങാവൂ. പണിക്കൂലി സാധാരണദിവസങ്ങളില്‍ നിന്ന് കൂടുതലാണോ വാങ്ങുന്നതെന്നും ശ്രദ്ധിക്കണം. യന്ത്രത്തില്‍ നിര്‍മ്മിക്കുന്നതാണോ മനുഷ്യനിര്‍മ്മിതമാണോ സ്വര്‍ണ്ണാഭരണങ്ങള്‍ എന്ന് ഉറപ്പുവരുത്തണം. യന്ത്രത്തില്‍ നിര്‍മ്മിക്കുന്നതിന് ചെലവ് കുറവായിരിക്കും.

അക്ഷയതൃതീയ ദിനത്തിലെ തിരക്ക് കാരണം ആഭരണത്തിന്റെ തൂക്കത്തില്‍ പ്രത്യേക ശ്രദ്ധവേണം. വാങ്ങുന്ന ആഭരണശാലയില്‍ തന്നെ ആഭരണങ്ങള്‍ തിരിച്ചെടുക്കുമോയെന്ന് ഉറപ്പുവരുത്തണം. പ്രമുഖ ആഭരണശാലകളില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങണം. ഹാള്‍മാര്‍ക്ക് മുദ്രയില്ലാത്ത ആഭരണങ്ങള്‍ വാങ്ങരുത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top