Entertainment

ദുല്‍ഖറും കീര്‍ത്തിയും; മഹാനടി മെയ് 9 ന് തിയേറ്ററുകളില്‍

30 വര്‍ഷത്തോളം തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നിന്ന നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മഹാനടി. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. കീര്‍ത്തി സുരേഷാണ് സാവിത്രിയായി വേഷമിടുന്നത്. സാവിത്രിയുടെ ഭര്‍ത്താവും പഴയ കാല റൊമാന്റിക് ഹീറോയുമായ ജെമിനി ഗണേശന്റെ വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

1940 മതല്‍ 1980 വരെയുള്ള മഹാനടി സാവിത്രിയുടെ ജീവിതമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്. സാവിത്രി അഭിനയിച്ച സിനിമകളും ജെമിനി ഗണേശനുമായുള്ള വിവാഹവും മഹാനടിയില്‍ പുനസൃഷ്ടിക്കുന്നു. നാഗ ചൈതന്യ, സാമന്ത, വിജയ് ദേവരകൊണ്ട, ഷാലിനി പാണ്ഡെ, പ്രകാശ് രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തമിഴിലും മലയാളത്തിലും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യും. ‘നടിഗര്‍ തിലകം’ എന്നാണ് ചിത്രത്തിന് തമിഴില്‍ നല്‍കിയിരിക്കുന്ന പേര്. വിജയാന്തി മൂവിസ് നിര്‍മ്മിക്കുന്ന ചിത്രം മെയ് 9 ന് തിയേറ്ററുകളില്‍ എത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top