Home app

മലയാളിക്ക് വിഷുക്കൈനീട്ടമൊരുക്കി കല്യാണ്‍ ഗ്രൂപ്പ്; വണ്ടര്‍ ഷോപ്പിംഗ് നറുക്കെടുപ്പ് നടന്നു

മലയാളിക്ക് വിഷുക്കൈനീട്ടമൊരുക്കി കല്യാണ്‍ ഗ്രൂപ്പ്. കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രമുഖ ബ്രാന്‍ഡുകളുമായി ചേര്‍ന്ന് നടത്തിയ ലക്കി ഡ്രോ തൃശ്ശൂരിലെ കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് നടന്നു. വണ്ടര്‍ ഷോപ്പിംഗ് ഫെസ്റ്റ് എന്ന പേരിലൊരുക്കിയ  നറുക്കെടുപ്പ് നടത്തിയത് കൃഷിമന്ത്രി വിഎസ് സുനില്‍കുമാറാണ്. നോള്‍ട്ട, വേഗ, ധാത്രി, തുടങ്ങിയ 23 ഓളം പ്രമുഖ ബ്രാന്‍ഡുകളുമായി ചേര്‍ന്നാണ് ലക്കി ഡ്രോ മത്സരം ഒരുക്കിയത്.

ഓരോ ബ്രാന്‍ഡുകളും അവരുടെ നറുക്കെടുപ്പ് വിജയികള്‍ക്ക് ഒന്നാം സമ്മാനം നല്‍കും. സ്‌ക്കൂട്ടര്‍, സ്വര്‍ണ്ണനാണയം, മൊബൈല്‍ ഫോണ്‍,സൈക്കിള്‍ തുടങ്ങിയ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുക. സമ്മാനങ്ങള്‍ അടുത്തയാഴ്ച്ച വിതരണം ചെയ്യും. കല്യാണ്‍ സില്‍ക്‌സ് ആന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ചെയര്‍മാന്‍ ടിഎസ് പട്ടാഭിരാമന്‍, മാനേജിംഗ് ഡയറക്ടര്‍ ടിപി സീതാരാമന്‍, ഡയറക്ടര്‍മാരായ മഹേഷ് പട്ടാഭിരാമന്‍, വര്‍ദ്ധിനി പ്രകാശ്, മധുമതി മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top