Latest News

ഗബ്രിയേലിന് സാന്താക്ലോസിൻ്റെ സർപ്രൈസ് സമ്മാനം,കല്യാൺ ഹൈപ്പർമാർക്കറ്റിൽ സൂപ്പർസ്റ്റാറായി ഗബ്രിയേൽ

തൃശ്ശൂർ: ഇന്നലെ തൃശൂരിന്റെ സൂപ്പർ ഹീറോ ആയിമാറിയ ഗബ്രിയേലിനു കല്യാൺ ഹൈപ്പർ മാർക്കറ്റിലെ സാന്തക്ലോസ് ഒരു കിടുക്കാച്ചി സർപ്രൈസ് സമ്മാനം കൊടുത്തു.ലൈവ് കേക്ക് ബേക്കിങ് അവസാനിക്കാറായപ്പോൾ വേദിയിൽ പ്രത്യക്ഷ പെട്ട സാന്റയെ ഹസ്തദാനത്തോടെയാണ് ഗബ്രിയേൽ സ്വീകരിച്ചത്.

തുടർന്ന് കെട്ടിപ്പിടിച്ച് എന്തോ സംസാരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സർപ്രൈസ് സമ്മാനം റിവീൽ ചെയ്തത്.

മ്യൂസിക്കിലും താല്പര്യമുള്ള ഗബ്രിയേൽ അപ്പോൾതന്നെ അതിന്റെ സ്റ്റിക്ക് കൈയിലെടുത്ത് എന്തൊക്കെയോ മ്യൂസിക് വായിക്കുകയുണ്ടായി.

കൂടാതെ ഈ ലൈവ് കേക്ക് ബേക്കിങ് നടത്തപ്പെടുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ എല്ലാംകൂടി ഒരു കൊളാഷ് ഗോൾഡൻ രൂപത്തിലും വെള്ള നിറത്തിലും ഒരു പ്രിന്റ് ഔട്ടായി ഗബ്രിയേലിനു നൽകുകയുണ്ടായി.

തന്റെ മകന് കിട്ടിയ ഈ ഉപഹാരങ്ങൾ എല്ലാം നിറകണ്ണുകളോടെയാണ് അമ്മ കണ്ടു കൊണ്ടിരുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന കല്യാൺ സിൽക്ക് പ്രളയത്തിൽ ജനങ്ങളുടെ ആഹാരവും ആവശ്യവും നിറവേറ്റിയ പോലെ തന്നെ ഗബ്രിയേൽ എന്ന കൊച്ചുമിടുക്കന്റെ ഇന്നലത്തെ ദിവസം തന്നെ മാറ്റി മറിക്കുകയായിരുന്നു.ഇന്നലെ വരെ ഒരു യൂട്യൂബർ ആയിരുന്ന ഗബ്രിയേൽ ഇന്ന് തൃശ്ശൂരിലെ സൂപ്പർ സ്റ്റാർ ആണ്.

നിരവധി ആളുകളാണ് ഈ ഷോ കാണാനും അതിനുശേഷം അവനുമായി സെൽഫി എടുക്കാനും വിശേഷം പങ്കിടാനും തടിച്ചുകൂടിയത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top