ക്രിസ്മസ് രാവുകളെ കൂടുതൽ സ്പെഷ്യൽ ആക്കാൻ കല്യാൺ ഹൈപ്പർമാർക്കറ്റ് ഒരുക്കുന്ന ‘സ്പെഷ്യൽ കല്യാൺ കാർണിവലിന് തുടക്കമായി. സ്വന്തം പോരായ്മകളോട് പൊരുതി ലോകത്തെ കൂടുതൽ മനോഹരമാക്കിക്കൊണ്ടിരിക്കുന്ന തൃശ്ശൂരിലെ 11 സ്പെഷ്യൽ സ്കൂളിലെ 184 ഓളം ഭിന്നശേഷിക്കാരോടൊപ്പമാണ് കല്യാൺ ഹൈപ്പർമാർക്കറ്റിന്റെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. 184 ഓളം ഭിന്നശേഷിക്കാരുടെ സ്വയം നിർമ്മിത ക്രിസ്മസ് ഡെക്കറുകൾ, ഗ്രോസറി ക്ലീനിങ് പ്രോഡക്റ്റ്സ്, ബാഗ്, കുട, ഹാംപറുകൾ കേക്കുകൾ, കുക്കീസ്, സ്വീട്സ് എന്നിവയുടെ വിപണിയും സംഗീതം, നൃത്തം, മോണോആക്ട്, മിമിക്രി തുടങ്ങിയ കലാപരിപാടികളും ഉണ്ടാകും. പി ബാലചന്ദ്രൻ എംഎൽഎയാണ് കാർണിവലിലെ മുഖ്യാതിഥി. ഷെഫ് നളൻ ഷൈനും പ്രത്യേക ക്ഷണിതാവായി കാർണിവലിൽ ഉണ്ട്. ഇരുവരും ചേർന്ന് കാർണിവൽ ഉദ്ഘാടനം ചെയ്തു.
വൈകിട്ട് 6 മണി മുതൽ 9 വരെയാണ് കല്യാൺ കാർണിവൽ.