ജമ്മു കശ്മീരിലെ കത്തുവയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ ക്രൂരമായി അപമാനിച്ച മലയാളി വിഷ്ണു നന്ദകുമാറിനെതിരെ കേസെടുത്തു.
പനങ്ങാട് പോലീസാണു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊടക് മഹീന്ദ്ര ബാങ്ക് പാലാരിവട്ടം ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വിഷ്ണു പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റ് ഫെയ്സ്ബുക്കില്‍ ഇട്ടിരുന്നു.
ഇതിനെതിരെ വന്‍പ്രതിഷേധം സമൂഹമാധ്യമങ്ങളിലും മറ്റും ഉയര്‍ന്ന സാഹചര്യത്തില്‍ ബാങ്ക് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.