പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന് മാര്‍ച്ച് അവസാനിച്ച ത്രൈമാസത്തില്‍ 2.4 ശതമാനം ലാഭവര്‍ദ്ധന നേടി. ലാഭം 3690 കോടി രൂപയാണ്. ഇന്‍ഫോസിസിന്റെ വിറ്റുവരവ് മുന്‍കൊല്ലം ഇതേ കാലയളവില്‍ 5.6 ശതമാനം കൂടി 18083 കോടി രൂപയായിട്ടുണ്ട്.
2017-18ല്‍ ലാഭം 16029 കോടി രൂപയാണ്. മുന്‍കൊല്ലത്തേക്കാള്‍ 17.7 ശതമാനം വര്‍ദ്ധനനുണ്ട്. വിറ്റുവരവ് 3 ശതമാനം കൂടി 70522 കോടി രൂപയായി. ഓഹരിയുടമകള്‍ക്ക് 13000 കോടി രൂപ വിതരണം ചെയ്യാന്‍ ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്.