Home app

രാജ്യത്തെ നടുക്കിയ പീഡന പരമ്പരയില്‍ പ്രതികരിച്ച് സ്മൃതി ഇറാനി

കത്വ, ഉന്നാവോ പീഡനങ്ങളില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്ഗ്രസ് നടത്തിയ മെഴുകുതിരി പ്രതിഷേധം വിഷയം രാഷ്ട്രീയവത്കരിക്കാനുളള ശ്രമങ്ങളുടെ ഭാഗമാണെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ഇരയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് പറയാനുള്ളത് ഇരകളെ അപമാനിക്കരുതെന്നാണ്- സ്മൃതി പറഞ്ഞു.

അതേസമയം, പീഡനത്തിനിരയായവരെയും പ്രതികളെയും സംബന്ധിച്ച് പരാമര്‍ശിക്കാതിരുന്ന മന്ത്രി സര്‍ക്കാര്‍ ഭരണഘടനയനുസരിച്ചുള്ള നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും അറിയിച്ചു.

നേരത്തെ, കത്വ പീഡനത്തില്‍ മൗനംവെടിഞ്ഞ് കേന്ദ്രമന്ത്രി മനേകാ ഗാന്ധിയും പ്രസ്താവന നടത്തിയിരുന്നു. ബാലികാ പീഡനത്തില്‍ താന്‍ ആഴത്തില്‍ വേദനിക്കുന്നതായും ശക്തമായ നടപടി ആവശ്യമാണെന്നും കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമത്തില്‍ പൊളിച്ചെഴുത്തു വേണമെന്നും മനേകാ ഗാന്ധി ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top