Home app

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു

സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് തുടരുന്നു. മെഡിക്കല്‍ കോളേജുകളിലല്ലാതെ ആശുപത്രികളില്‍ ഒപി പ്രവര്‍ത്തിക്കുന്നില്ല. വ്യാഴാഴ്ച വൈകി പ്രഖ്യാപിച്ച സമരത്തെപ്പറ്റി അറിയാത്തതിനാല്‍ ആശുപത്രിയിലെത്തിയ രോഗികള്‍ വലഞ്ഞു. അവശനിലയില്‍ എത്തിയ രോഗികള്‍ ഏറെ ബുദ്ധിമുട്ടി. അത്യാഹിക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്.

ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപി ആരംഭിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ സമരം.

മുന്നൊരുക്കമില്ലാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപികള്‍ തുടങ്ങിയതില്‍ പ്രതിഷേധിച്ചു ജോലിയില്‍നിന്നു വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ലതികയെ സസ്‌പെന്‍ഡ് ചെയ്യുകയും രണ്ടു ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.

എന്നാല്‍ സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് സമരത്തിനു പിന്നിലെന്നും പണിമുടക്ക് സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top