നാണക്കേടെന്നല്ലാതെ എന്ത് പറയാന്‍. മലയാളികളായ കോമണ്‍വെല്‍ത്ത് താരങ്ങളായ കെടി ഇര്‍ഫാനെയും, രാകേഷ് ബാബുവിനേയും പുറത്താക്കി. ഗെയിംസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ബാഗില്‍ നിന്ന് സിറിഞ്ച് കണ്ടെത്തുകയും ഇവരുടെ മുറിക്ക് പുറത്ത് നിന്ന് സൂചി കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചെങ്കിലും ഉത്തേജകത്തിന്റെ അംശം കണ്ടെത്താനായിട്ടില്ല. ഇര്ഫാന് നടത്തത്തിലും രാകേഷ് ട്രിപ്പിള്‍ ജംപിലുമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
ഉത്തേജക മരുന്നല്ല, വിറ്റാമിന്‍ കുത്തിവെപ്പാണ് എടുത്തതെന്നാണ് ഇര്‍ഫാന്റേയും രാകേഷിന്റേയും വാദം. ഈ വാദം ആന്റി ഡോപിങ്ങ് അതോറിറ്റി തള്ളി. ഏതായാലും ഇവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് ഇന്ത്യന്‍ അത്ലെറ്റിക് ഫെഡറേഷന് അറിയിച്ചു.