Ernakulam

കേരള സിറ്റി ടൂറിന് തുടക്കം

കൊച്ചി: എറണാകുളം ജില്ലയുടെ വിനോദ സഞ്ചാര സാദ്ധ്യതകള്‍ സന്ദര്‍ശകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കേരള സിറ്റി ടൂറിന് തുടക്കം. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉദ്ഘാടനം നിര്‍വഹിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി. നന്ദകുമാര്‍, കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍, ഡി.ടി.പി.സി നിര്‍വാഹക സമിതി അംഗങ്ങളായ പി.ആര്‍. റെനീഷ്, പി.എസ്. പ്രകാശന്‍, സതീഷ്, സെക്രട്ടറി എസ്. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡി.ടി.പി.സിയുടെ അംഗീകാരത്തോടെ ട്രാവല്‍മേറ്റ് സൊല്യൂഷന്‍സാണ് സിറ്റി ടൂര്‍ നടത്തുന്നത്. ജനസേവ ശിശുഭവനിലെ കുട്ടികളടക്കമുള്ളവരായിരുന്നു ആദ്യ ട്രിപ്പിലെ യാത്രക്കാര്‍. കേരള ഹിസ്റ്റോറിക്കല്‍ മ്യൂസിയം, കേരള ഫോക്ലോര്‍ മ്യൂസിയം, ഹില്‍ പാലസ് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. ദിവസവും രാവിലെ 8 മണിക്ക് ആരംഭിക്കുന്ന സിറ്റി ടൂര്‍ കൊച്ചിയിലെ തനതു വിനോദ സഞ്ചാര മേഖലകള്‍ സന്ദര്‍ശിക്കും. ഉച്ച ഭക്ഷണവും ഗൈഡ് സര്‍വീസും ഈ പാക്കേജിന്റെ പ്രത്യേകതയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top