Kerala

വിനോദസഞ്ചാരമേഖല : തിരിച്ചടിയില്‍ നിന്ന് എന്ന് തിരിച്ച് വരും?

കേരളത്തിന്റെ വ്യവസായ വാണിജ്യ മേഖലയില്‍ പ്രളയക്കെടുതിമൂലം 10,000 കോടി രൂപയുടെങ്കിലും നഷ്ടമുണ്ടായെങ്കില്‍ വിനോദ സഞ്ചാര മേഖലയുടെ നഷ്ടത്തിന്റെ കണക്ക് പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. ഹോട്ടല്‍ മുറി ക്യാന്‍സല്‍ ചെയ്ത വകയില്‍ തന്നെ കോടിയുടെ നഷ്ടം ഹോട്ടല്‍ വ്യവസായമേഖലക്ക് സംഭവിച്ചിട്ടുണ്ട്.

പ്രളയം കൊടുംമ്പിരി കൊണ്ടിരിക്കുമ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളം അടിച്ചിട്ടത്. മൂലം വിമാനത്താവള കമ്പനിക്ക് 250 കോടി രൂപയുടെ നഷ്ടം വന്നു. ഇതിന് പുറമെ പ്രതിദിനം 30,000 യാത്രക്കാരാണ് നെടുമ്പാശ്ശേരി സിയാല്‍ വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്തിരുന്നത്. ഇത് നഷ്ടപ്പെട്ടതോടെ ഹോട്ടല്‍ മുറികളുടെ ‘ഒക്വപ്പെന്‍സി’ പരിമിതമായി. കൊച്ചി നഗരത്തില്‍ പ്രളയക്കെടുതി അനുഭവപ്പെട്ടില്ലെങ്കിലും മണ്‍സൂണ്‍ ടൂറിസ പാക്കേജുകള്‍ പലതും മുടങ്ങിപ്പോയി. സുഖകരമായ കാലാവസ്ഥ ആസ്വദിച്ചിരുന്ന മിക്ക വിനോദസഞ്ചാരികളും പേരുകേട്ട ‘ഹോം സ്റ്റേ’കളില്‍ ബില്ല് നല്‍കാന്‍ പോലും വിഷമിച്ചു. കൊച്ചിയിലെ ടൂറിസം മേഖലയുടെ പ്രത്യേകിച്ച് ഹോം സ്‌റ്റേകളുടെ നട്ടെല്ല് തകര്‍ക്കുന്നതായിരുന്നു,ഈ വര്‍ഷത്തെ പ്രളയം.

പ്രളയം ഒറ്റപ്പെട്ടുപോയ കേരളത്തിലേ മൂന്നാറില്‍ സ്ഥിതി കുറെക്കൂടി ദയനീയമായിരുന്നു. ഒക്ടോബറില്‍ അത്യപൂര്‍വ്വമായ നീലിക്കുറിഞ്ഞി പൂക്കുന്നത് കാണാന്‍ ധാരാളം വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ മുറികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. ഇതെല്ലാം ക്യാന്‍സല്‍ ചെയ്തതോടെ മൂന്നാര്‍ വിനോദസഞ്ചാരമേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പ്രതിദിനം ആയിരത്തിലേറെ ടൂറിസ്റ്റ് വാഹനങ്ങള്‍ വന്നിരുന്ന മൂന്നാറില്‍ ഇപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സന്ദര്‍ശകര്‍. മൂന്നാറിലെ തകര്‍ന്ന റോഡുകള്‍ പുനസ്ഥാപിച്ച് വിനോദസഞ്ചാരികളേ തിരിച്ച് കൊണ്ടുവരാന്‍ ഏറെക്കാലം വേണ്ടിവരും.

പ്രളയം വിഴുങ്ങിയ കുട്ടനാട്ടിലെ ജലനിരപ്പ് ഇനിയും താഴ്ന്നിട്ടില്ല. ഹൗസ് ബോട്ട് ടൂറിസത്തിന്റെ സിരാകേന്ദ്രമായ ആലപ്പുഴയില്‍ ഈ വ്യവസായം കണ്ണീര്‍ കയത്തിലാണിപ്പോള്‍ .

ആലപ്പുഴയിലെ 1500 ഹൗസ് ബോട്ടുകള്‍ക്കാണ് ശനിദശ ഏറെ ബാധിച്ചത്. ഇതിനൊപ്പം വിനോദസഞ്ചാരികള്‍ക്ക് ഹരമായി മാറിക്കൊണ്ടിരിക്കുന്ന 650 ഓളം ചെറിയ ശിക്കാര വള്ളങ്ങളും വിനോദ സഞ്ചാരികളില്ലാതെ പ്രതിസന്ധിയിലായി. ഈ മേഖലയിലെ വലുതും ചെറുതുമായ 20 റിസോര്‍ട്ടുകളും,120 ഹോം സ്‌റ്റേകളും വെളളക്കെട്ട് മൂലം പ്രവര്‍ത്തനം ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. പ്രതിവര്‍ഷം ആലപ്പുഴയിലെ ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം 1500 കോടി രൂപയാണെന്ന് തിരിച്ചറിയുമ്പോഴാണ് നഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാവുന്നത്.

2017 ല്‍ 33383.68 കോടി രൂപയാണ് ടൂറിസം മേഖലയില്‍ നിന്ന് കേരളത്തിന് വരുമാനം ലഭിച്ചത്. വിദേശ,ആഭ്യന്തര ടൂറിസ്റ്റുകളായി 1,57,65390 പേരാണ് കേരളം സന്ദര്‍ശിച്ച് മടങ്ങിയത്. പ്രളയം വിഴുങ്ങിയ കേരളത്തിലേക്ക് ഇനിയെങ്ങനെ വിനോദ സഞ്ചാരികളേ തിരിച്ച് കൊണ്ടുവരാനാവുമെന്ന് കേരള ടൂറിസം വകുപ്പ് അധികൃതര്‍ ചിന്തിക്കേണ്ടി വരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top