തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ പോകാതെ തന്നെ കേരള തീരത്തിലൂടെ സുഗമമായി കപ്പലില്‍ യാത്രചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ അവസരമൊരുക്കുന്നു. വിനോദത്തിനായി സംസ്ഥാനസര്‍ക്കാര്‍ വിഭാവനം ചെയ്ത ആഢംബരകപ്പല്‍ മെയില്‍ നീറ്റിലിറങ്ങും. 16 കോടി രൂപ ചെലവില്‍ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാണ് കപ്പല്‍ നിര്‍മ്മിക്കുന്നത്. കപ്പലിന്റെ നിര്‍മാണം ഗോവയില്‍ പുരോഗമിക്കുകയാണ്.
50 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള കപ്പലില്‍ ഒരുസമയം 200 പേര്‍ക്ക് യാത്രചെയ്യാം. മൂന്ന് നിലകളിലായി ശീതികരിച്ച ഓഡിറ്റോറിയം, മിനി കോണ്‍ഫറന്‍സ് ഹാള്‍, റെസ്റ്റോറന്റ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മീഡിയ റൂം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തുടര്‍ച്ചയായി 12 മണിക്കൂര്‍ യാത്രചെയ്യാവുന്ന കപ്പലിന്റെ യാത്രാറൂട്ട്, ടിക്കറ്റ് നിരക്ക് എന്നിവയൊന്നും തീരുമാനിച്ചിട്ടില്ല.
ബേപ്പൂര്‍പോലുള്ള ചെറിയ തുറമുഖങ്ങളില്‍ അടുപ്പിക്കാന്പറ്റുമെങ്കിലും യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യങ്ങള്‍ തുറമുഖത്തുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് വിനോദത്തിനായുള്ള സമുദ്രപര്യടനത്തിന് ഇത്രയും ചെലവില്‍ ആഡംബരക്കപ്പല്‍ നിര്‍മിക്കുന്നത്.