Home app

എന്‍ജിനീയറിംഗ് സ്വപ്‌നങ്ങളുമായി ജെഇഇ പരീക്ഷ എഴുതിയത് പത്ത് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍

എന്‍ഐഐടി, ഐഐടി തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ കഴിഞ്ഞ ഞായറാഴ്ചയാണ് നടന്നത്. ഇന്തയ്ക്കകത്തും പുറത്തുമായി 112 നഗരങ്ങളിലായി 1621 സെന്ററുകളിലായിരുന്നു പരീക്ഷ. പരീക്ഷ താരതമ്യേന എളുപ്പമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായിരുന്നു ചോദ്യപ്പേപ്പര്‍ ഘടന. ഫിസിക്‌സ്, കെമിഷ്ട്രി, ഗണിതം വിഷയങ്ങളില്‍ നിന്ന് 30 വീതം ഒബ്ജക്ടീവ് , മള്‍ട്ടിപ്പിള്‍ ടൈപ്പ് ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉണ്ടായിരുന്നു. എല്ലാ ശരിയുത്തരത്തിനും നാല് മാര്‍ക്ക് വീതം ലഭിക്കും. തെറ്റുത്തരമാണെങ്കില്‍ ലഭിച്ചതില്‍ നിന്നും ഒരു മാര്‍ക്ക് കുറയ്ക്കും. അറ്റെന്‍ഡ് ചെയ്യാത്ത ചോദ്യങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഇല്ല.

ഈ വര്‍ഷത്തെ മെറിറ്റ് ലിസ്റ്റിനായുള്ള കട്ട് ഓഫ് മാര്‍ക്ക് 86 ആയിരിക്കുമെന്നാണ് കരുതുന്നത്. എന്‍ഐടി. ഐഐഐടികളില്‍ ഉള്‍പ്പെടെ 24000 സീറ്റുകളിലേക്കുള്ള പ്രവേശനം ജെഇഇ പരീക്ഷയില്‍ നേടുന്ന മാര്‍ക്കിനെ അടിസ്ഥാനത്തിലായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top