Breaking News

ജെഇഇ, നീറ്റ് പരീക്ഷകൾ നേരത്തെ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്തും

ന്യൂഡല്‍ഹി: ജെഇഇ, നീറ്റ് പരീക്ഷകൾ നേരത്തെ നിശ്ചയിച്ച തീയതികളിൽതന്നെ നടത്തുമെന്ന് കേന്ദ്ര സർക്കാർ. ജെഇഇ (മെയിന്‍) പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറു വരെയും നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13നും നടത്തുമെന്നു നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. 

കോവിഡ്് വ്യാപനത്തെ തുടർന്ന്് പരീക്ഷ നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. പരീക്ഷകള്‍ നീട്ടിവച്ചുകൊണ്ട് വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ കഴിയില്ലെന്നും കോവിഡിന് ഇടയിലും ജീവിതം മുന്നോട്ട് പോകേണ്ടതുണ്ടെന്നുമാണു കോടതി വ്യക്തമാക്കിയത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top