Home app

റേഡിയോ ജോക്കിയുടെ കൊലപാതകം; കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്തി

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. കേസിലെ പ്രധാന പ്രതി അലിഭായിയുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഒരു വാളും വളഞ്ഞുകൂര്‍ത്ത മറ്റൊരു ആയുധവുമാണ് കണ്ടെത്തിയത്. കരുനാഗപ്പള്ളിക്ക് സമീപം കന്നേറ്റിപ്പാലത്തിന് സമീപത്ത് നിന്നാണ് ഇവ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അലിഭായിയെ ചോദ്യം ചെയ്തപ്പോള്‍ ആയുധങ്ങള്‍ ഇവിടെ കളഞ്ഞതായി മൊഴി നല്‍കിയിരുന്നു.

ഖത്തറില്‍ ഒളിവിലായിരുന്ന അലിഭായി എന്ന ഓച്ചിറ മേമന സ്വദേശി മുഹമ്മദ് സാലിഹിനെ ചൊവ്വാഴ്ച തിരുവനന്തപുരം വിമാനത്തവളത്തില്‍ എത്തിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഖത്തറിലുള്ള വ്യവസായി സത്താറാണ് രാജേഷ് വധത്തിലെ മുഖ്യ ആസൂത്രകനെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സത്താറിന്റെ മുന്‍ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായുള്ള രാജേഷിന്റെ ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. കേസിലെ സൂത്രധാരന്‍മാരില്‍ ഒരാളായ സ്വാതി സന്തോഷാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്ന് പിടിയിലായത്. ഓച്ചിറ സ്വദേശികളായ യാസിന്‍, സനു എന്നിവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. എന്നാല്‍ ക്വട്ടേഷന്‍ നല്‍കിയ സത്താര്‍ ഇനി പിടിയിലാകേണ്ടതുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top