ദിലീപ് നായകനായെത്തുന്ന കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ദിലീപ് തന്നെയാണ് പോസ്റ്റര്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രം ഗോകുലം മൂവീസാണ് നിര്‍മിക്കുന്നത്.