ഓഖി ചുഴലിക്കാറ്റിലകപ്പെട്ട് കാണാതായ 91 പേര് മരണപ്പെട്ടതായി കണക്കാക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ചൊവ്വാഴ്ച വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മരിച്ചവരുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ വീതമാണ് നല്‍കുന്നത്. ഓഖി ദുരന്തത്തില്‍പെട്ടു കാണാതായ 92 പേരാണ് തിരിച്ചെത്താനുണ്ടായിരുന്നത്. ഓഖി ദുരന്തത്തില്‍പെട്ട് ആകെ മരണമടഞ്ഞത് 141 പേരാണെന്നാണ് ഇതോടെ ഔദ്യോഗികമായി കണക്കാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച വെട്ടുകാട് പള്ളി പരിസരത്ത് നടക്കുന്ന ചടങ്ങിലാണ് ധനസഹായം വിതരണം ചെയ്യുക.
ഓഖി ; കാണാതായ 91 പേര് മരണപ്പെട്ടതായി കണക്കാക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്
By
April 6, 2018 9:52 am