Kerala

ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗം കൊച്ചിയില്‍ തുടങ്ങി

കൊച്ചി: പുതിയ ഭാരവാഹികള്‍ ചുമതലയേറ്റ ശേഷമുള്ള ബിജെപിയുടെ ആദ്യ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് കൊച്ചിയില്‍ തുടക്കമായി. പാലാരിവട്ടം റിനൈ കൊച്ചിന്‍ ഹോട്ടലിലാണ് കൗണ്‍സില്‍ ചേരുന്നത്. യോഗം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ എന്‍ഡിഎ ശക്തിപ്പെടുത്താതെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകില്ലെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കിട്ടില്ല, ഒപ്പം വന്ന കക്ഷികളെ പിണക്കിയതാണ് ഇതിന് കാരണമെന്നും ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗം വിലയിരുത്തി.

പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലെ സ്ഥിരം മുഖങ്ങള്‍ അധികപ്പറ്റാണെന്നും ഇവരെ ഒഴിവാക്കി യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തില്‍ ഉയര്‍ന്നുകേട്ടു.

അതേസമയം, എന്‍ഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ് കേരളത്തില്‍ രൂപപ്പെടുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പ്രതികരിച്ചു. വ്യാഴാഴ്ച എറണാകുളം ശിവക്ഷേത്ര മൈതാനിയില്‍ നിയോജക മണ്ഡലം നേതാക്കള്‍ പങ്കെടുക്കുന്ന സമ്പൂര്‍ണ യോഗം നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top