ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം മീരാഭായ് ചാനുവിന്. 58 കിലോ ഭാരോദ്വാഹനത്തിലാണ് മീരാഭായ് ചാനു സ്വര്‍ണം നേടിയത്. നേരത്തെ പുരുഷന്മാരുടെ 56 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ഗുരുരാജ വെള്ളി നേടിയിരുന്നു.
കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണമണിഞ്ഞ ചാനു 2014 ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു. കര്‍ണം മല്ലേശ്വരിയാണ് ഇതിന് മുമ്പ് വനിതകളുടെ ഭാരോദ്വാഹനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണംനേടിയിട്ടുള്ളത്.