Football

എതിരാളികള്‍ പോലും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു; ക്രിസ്റ്റിയാനോയുടെ തകര്‍പ്പന്‍ ഗോള്‍

ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറിറില്‍ യുവന്റസിനെതിരെ റയലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിന്റെ ആലസ്യത്തിലാണ് ഫുട്‌ബോള്‍ ലോകം. ഈ സീസണില്‍ ക്രിസ്റ്റ്യാനോ നേരിട്ട എല്ലാ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള മറുപടിയായിരുന്നു ആ ഗോള്‍.

ക്രിസ്റ്റ്യാനോയുടെ ഓരോ നീക്കത്തെയും കൂക്കിവിളികളും പരിഹാസവുമായാണ് യുവന്റസ് ആരാധകര്‍ നേരിട്ടത്. എന്നാല്‍ ലോകം ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും മനോഹരമായ ബൈസിക്കിക്കിള്‍ കിക്കിലൂടെ എതിരാളികളുടെ നെഞ്ചകം പിളര്‍ന്നായിരുന്നു ക്രിസ്റ്റിയാനോയുടെ മറുപടി. യുവന്റസ് ആരാധകര്‍ പോലും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. സിനദിന്‍ സിദാന്‍ തലയില്‍ കൈവെച്ചു പോയി.

അതേസമയം യുവന്റസ് ആരാധകരുടെ സ്നേഹത്തിന് മുന്നില്‍ കൈകൂപ്പിയാണ് ക്രിസ്റ്റിയാനോ നന്ദി പ്രകടിപ്പിച്ചത്. ഇതുവരെ കാണാത്ത റൊണാള്‍ഡോയെന്നാണ് ലോകമാധ്യമങ്ങള്‍ ഈ കാഴ്ച്ചയെ വിശേഷിപ്പിച്ചത്.

വീഡിയോ കാണാം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top