തിരുവനന്തപുരം: ഹാരിസണ്‍ മലയാളം കൈവശം വെച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിനൊപ്പം വന്‍കിട കയ്യേറ്റങ്ങള്‍ എല്ലാം ഒഴിപ്പിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്. രാവിലെ നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാട്ടക്കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കുമെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
അതേസമയം ഇടുക്കി എംപി ജോയിസ് ജോര്‍ജ് ഭൂമി കയ്യേറിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു. കൊട്ടക്കമ്പൂരില്‍ ജോയിസ് ജോര്‍ജ് എംപി ഭൂമി കയ്യേറിയിട്ടില്ലെന്ന് റവന്യു മന്ത്രി ആവര്‍ത്തിച്ചു. കയ്യേറ്റമൊഴിപ്പിക്കുന്നതിന് മുന്കയ്യെടുത്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനെയും ശിക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.