Home app

യു ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്, നാലു പേര്‍ക്ക് പരിക്ക്; അക്രമി മരിച്ച നിലയില്‍

കാലിഫോര്‍ണിയ: അമേരിക്കയിലെ സാന്‍ബ്രൂണോയില്‍ സ്ഥിതി ചെയ്യുന്ന യു ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്. നാലു പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയതെന്ന് കരുതുന്ന സ്ത്രീയുടെ മൃതദേഹവും സംഭവ സ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ മറ്റുള്ളവരെ വെടിവെച്ചതിന് ശേഷം ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പ്രാദേശിക സമയം പകല്‍ 12.45 നാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. പരിക്കേറ്റവരില്‍ മുന്നുപേരെ സാന്‍ഫ്രാന്‍സിസ്‌കോ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം സ്റ്റാന്‍ഫോര്‍ഡില്‍ അഞ്ചുപേര്‍കൂടി പരിക്കേറ്റ് ചികിത്സതേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വെടിവെപ്പിനെ തുടര്‍ന്ന് യൂട്യൂബ് ആസ്ഥാനത്തെ ജീവനക്കാരെ ഒഴിപ്പിക്കുന്നു

1700 ജീവനക്കാരാണ് യൂട്യൂബ് ആസ്ഥാനത്ത് ജോലി ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് എല്ലാവരെയും സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. ഈ മേഖലകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി. സംഭവത്തെപറ്റി അന്വേഷണം ആരംഭിച്ചതായി ഗൂഗിള്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top