Home app

മിച്ചഭൂമി വിവാദത്തില്‍ വയനാട് ഡെപ്യുട്ടി കളക്ടര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: വയനാട്ടിലെ ഭൂമിവിവാദവുമായി ബന്ധപ്പെട്ട് ഡെപ്യുട്ടി കളക്ടറെ സസ്പെന്‍ഡ് ചെയ്തതായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍. ഭൂമാഫിയക്കെതിരെ നടപടിയുണ്ടാകുമെന്നും ദൃശ്യങ്ങളില്‍ കാശ് വാങ്ങുന്നതായി കണ്ട ഡെപ്യുട്ടി കളക്ടറെ സസ്പെന്‍ഡ് ചെയ്തുവെന്നും സമഗ്ര അന്വേഷണം നടത്തുന്നുണ്ടെന്നുമാണ് റവന്യൂമന്ത്രി സഭയെ അറിയിച്ചത്. കുറ്റക്കാര്‍ ആരായാലും നടപടി ഉണ്ടാകും. സംഭവത്തെ രാഷ്ട്രീയമായി കാണരുതെന്നും റവന്യൂ മന്ത്രി പറഞ്ഞു. ഭൂമിവിവാദം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഭൂമി മാഫിയകള്‍ക്ക് നല്‍കാന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു അടിയന്തിര പ്രമേയത്തിലെ ആരോപണം. പണം വാങ്ങി സര്‍ക്കാര്‍ ഭൂമി പതിച്ച് കൊടുക്കാന്‍ നീക്കമെന്നും പ്രമേയത്തില്‍ ആരോപണമുണ്ട്. തട്ടിപ്പുകാര്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന ഏര്‍പാടാണ് എം എന്‍ സ്മാരകത്തില്‍ നടന്നതെന്നും വ്യാജ ആരോപണം എന്നു മന്ത്രി പറയാത്തതില്‍ സന്തോഷമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top