തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് അദാനി പോര്‍ട്സ് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സമയം നീട്ടി നല്‍കണമെന്ന് അദാനി പോര്‍ട്സ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം മുഖ്യമന്ത്രി തള്ളി. സമയം നീട്ടിനല്‍കാനാവില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
നിയമസഭ മന്ദിരത്തിലെത്തിയാണ് മുഖ്യമന്ത്രിയുമായി കരണ്‍ അദാനി കൂടിക്കാഴ്ച നടത്തിയത്. പദ്ധതി പൂര്‍ത്തിയാക്കാന്‍ അദാനി ഗ്രൂപ്പ് സര്‍ക്കാറിനോട് കൂടുതല്‍ സമയം ചോദിച്ചിരുന്നു. ഓഖി ദുരന്തം കാരണം ഉപകരണങ്ങള്‍ക്കുണ്ടായ നഷ്ടം തിരിച്ചടിയായെന്ന് കമ്പനി ചൂണ്ടിക്കാണിച്ചു. ഓഖി നഷ്ടമുണ്ടാക്കിയതിനാല്‍ സമയത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകില്ലെന്നും അദാനി ഗ്രൂപ്പ് സിഇഒ രാജേഷ് ഝാ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.