വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍ നടത്തിയ സമരം സമരസമിതി പ്രവര്‍ത്തകരും ജില്ലാ കലക്ടറും നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. തുറമുഖ നിര്‍മ്മാണത്തിനായുള്ള പൈലിങ്ങിനിടെ സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ സമരം. കഴിഞ്ഞ 11 ദിവസമായി വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണം പൂര്‍ണമായി നിര്‍ത്തിവച്ചിരിന്നു.
മത്സ്യ തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരം ഈ മാസം 30നകം വിതരണം ചെയ്യുമെന്ന് ചര്‍ച്ചയില്‍ തീരുമാനിച്ചു. നാട്ടുകാര്‍ക്കായി പ്രഖ്യാപിച്ച വിഴിഞ്ഞം പാക്കേജ് തുക വിതരണം ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാകുന്നതിനെതിരെ സമരക്കാര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് സംതൃപ്തരാണെന്ന് സമരസമിതി വക്താവ് അറിയിച്ചു.