വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി വില്‍ക്കുന്നതിന് ഭൂമാഫിയയെ സഹായിച്ചവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കുറ്റക്കാരെ സിപിഐ ഒരിക്കലും സംരക്ഷിക്കില്ല. സംഭവത്തില്‍ സിപിഐ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും കാനം പറഞ്ഞു. സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന് ചെറുകര, ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ക്കു ഭൂമിയിടപാടില്‍ നേരിട്ടു പങ്കുണ്ടെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ പുറത്തുവിട്ടിരുന്നു.
വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി കച്ചവടത്തിന് കൂട്ടുനിന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കാനം
By
April 3, 2018 9:48 am