Breaking News

ഗവര്‍ണര്‍ തരംതാഴരുത്, കേ​ന്ദ്ര​ത്തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഗ​വ​ര്‍​ണ​റു​ടെ അ​നു​വാ​ദം വേ​ണ്ടെ​ന്ന് കാ​നം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണര്‍ തരംതാഴരുതെന്ന് കുറ്റപ്പെടുത്തിയ കാനം, ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യത്തിലെ അനാരോഗ്യ പ്രവണതയാണെന്നും ഓര്‍മ്മിപ്പിച്ചു. തന്നെ അറിയിക്കാതെ പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ മുഖ്യമന്ത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരിക്കേയാണ് കാനത്തിന്റെ പ്രതികരണം.

ഇല്ലാത്ത അവകാശങ്ങള്‍ ഉണ്ടെന്ന് പറയേണ്ട കാര്യമില്ലെന്നും സുപ്രീംകോടതിയെ സമീപിക്കും മുന്‍പ് ഗവര്‍ണറുടെ അനുവാദം വേണ്ടെന്നും കാനം പറഞ്ഞു. ഭരണഘടനയുടെ 131-ാം അനുഛേദത്തില്‍ ഇക്കാര്യം വ്യക്തമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഇതിന് ഗവര്‍ണറുടെ അനുമതി ആവശ്യമില്ല. ജുഡീഷ്യല്‍ കാര്യങ്ങളില്‍ മാത്രം ഗവര്‍ണറുടെ അനുമതി തേടിയാല്‍ മതിയെന്നും കാനം പറഞ്ഞു. ഇത് കേന്ദ്രവും സംസ്ഥാനവും തമ്മിലുളള വിഷയമാണ്. സംസ്ഥാന സര്‍ക്കാരും ഭരണഘടന പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും കാനം ഓര്‍മ്മിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top