Home app

കീഴാറ്റൂരില്‍ ബിജെപി മാര്‍ച്ച്

കണ്ണൂര്‍ ; കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപാസ് നിര്‍മാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് ഇന്ന് ബിജെപി മാര്‍ച്ച് സംഘടിപ്പിക്കും.

കീഴാറ്റൂര്‍ വയലില്‍ റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അവസാനിപ്പിക്കുക, മണ്ണിന് വേണ്ടി പോരാടുന്ന സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുക, ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തയ്യറാവുക തുടങ്ങിയ ആവശ്യങ്ങള്‍ഉന്നയിച്ചാണ് ബിജെപി മാര്‍ച്ച് നടത്തുന്നത്.

സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരം തുടരുകയാണ്. മാര്‍ച്ച് 25ന് കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ രാഷ്ട്രീയ ഭേദമന്യേ കേരള ജനത വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. ബിജെപി എംപി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആ സമരത്തില്‍ പങ്കെടുത്തത് വയല്‍ക്കിളികളെ ബിജെപി ഹൈജാക്ക് ചെയ്തു എന്ന ആരോപണങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇന്ന് ബിജെപി മാര്‍ച്ച് സംഘടിപ്പിക്കുന്നതോടെ കീഴാറ്റൂരിലെ സമരം മുഴുവനായും ബിജെപി ഏറ്റെടുക്കുകയാണ് എന്ന് ഉറപ്പിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top