കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമി വിവാദം വീണ്ടും കത്തുന്നു. വിവാദം അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വിശ്വാസികളുടെ കൂട്ടായ്മയായ ആര്‍ച്ച് ഡയസിയന്‍ മൂവ്മെന്റ് രംഗത്തെത്തി. കെസിബിസിയുടെ ഇടനിലയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം പ്രശ്നങ്ങള്‍ എല്ലാം ഒത്തു തീര്‍പ്പാക്കിയെന്ന് കര്‍ദ്ദിനാള്‍ നടത്തിയ പ്രസ്താവന വിശ്വാസികളെയും വൈദിക സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുതാണെന്ന് സംഘടന കുറ്റപ്പെടുത്തി.
ഭൂമി വില്‍പ്പന വിവാദത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന സുപ്രീം കോടതി വിലയിരുത്തലിന് പിറകെയാണ് വിശ്വാസികളുടെ കൂട്ടായ്മയായ കൊച്ചിയില്‍ യോഗം ചേര്‍ന്നത്. ഷൈന്‍ വര്‍ഗീസ് നല്കിയ പരാതിയില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയില്ലെങ്കില്‍ സുപ്രീം കോടതിയില്‍ തന്നെ നിയമ പോരാട്ടം തുടരാന്‍ ഈ നിരീക്ഷണം സഹായകമാകുമെന്നാണ് യോഗം വിലയിരുത്തിയത്.
ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്ത കെസിബിസി ഭരാവാഹികളെ കണ്ട് തങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെടാനാണ് പ്രവര്‍ത്തകരുടെ തീരുമാനം. സ്ഥിരം സിനഡിനും ഇക്കാര്യം ചൂണ്ടികാട്ടി കത്ത് നല്‍കുമെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി.