Home app

കീഴാറ്റൂര്‍ വിഷയത്തില്‍ പറയാനുള്ളത് നേരത്തേ പറഞ്ഞതല്ലേയെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ദേശീയ ജലപാത വികസനവും സംസ്ഥാനത്തെ ദേശീയപാത വികസനവുമാണ് ചര്‍ച്ചയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് ജില്ലയില്‍ ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉയര്‍ന്ന വില നിശ്ചയിച്ചത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കീഴാറ്റൂര്‍ വിഷയത്തില്‍ ചര്‍ച്ച നടന്നോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ തനിക്ക് പറയാനുള്ളത് നേരത്തെ പറഞ്ഞതല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. മൂന്ന് ദിവസമായി താന്‍ സഭയില്‍ എത്താത്തത് ചോദ്യം ചെയ്ത പ്രതിപക്ഷ നിലപാടും മുഖ്യമന്ത്രി തള്ളി. താന്‍ ഇവിടെയാണെന്ന് എല്ലാവരും കണ്ടതല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top