Home app

അന്ത്യഅത്താഴത്തിന്റെ സ്മരണകളുണര്‍ത്തി പെസഹ വ്യാഴം

കൊച്ചി: അന്ത്യഅത്താഴത്തിന്റെ സ്മരണകളുണര്‍ത്തി ലോകമെങ്ങുമുള്ള കൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ശിഷ്യരുടെ കാല്‍ കഴുകി ചുംബിച്ച് വിനയത്തിന്റെ മാതൃക കാണിച്ച യേശുക്രിസ്തുവിന്റെ സ്മരണയില്‍ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങളും കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും.

വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ സ്മരണ പുതുക്കുന്ന പെസഹ കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും ആചരണം കൂടിയാണ്. ഭൂരിഭാഗം ദേവാലയങ്ങളിലും വ്യാഴാഴ്ച രാവിലെയും വൈകുന്നേരവുമായാണ് ചടങ്ങുകള്‍. അപ്പം മുറിക്കല്‍ ശുശ്രൂഷയും നടക്കും. വീടുകളിലും വൈകുന്നേരം അപ്പം മുറിക്കും. യേശുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ നാളെ ദുഃഖവെള്ളി ആചരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top