Home app

മലയാറ്റൂര്‍ തീര്‍ത്ഥാടനം ഇനി പഴയപോലെയാകില്ല

മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രം പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി കുരിശുമുടിയും പരിസരവും ഗ്രീന്‍ പ്രോട്ടോകോള്‍ ബാധകമാക്കി കളക്ടര്‍ ഉത്തരവിറക്കി. ടിന്നുകള്‍, കാനുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദപരമല്ലാത്ത വസ്തുക്കള്‍ക്കാണ് നിരോധനം.

ഏപ്രില്‍ 10 വരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകും. ഗ്രീന്‍ പ്രോട്ടോക്കോള്‍ ലംഘിക്കുന്ന പക്ഷം 10000 രൂപ വരെ പിഴ ഈടാക്കും. മലയാറ്റൂര്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുളളയുട നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം കുരിശുമുടി സന്ദര്‍ശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top