Home app

സന്തോഷ് ട്രോഫി കേരളം സെമിയിലേക്ക്

കൊല്‍ക്കത്തയില്‍ നടന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളം സെമിഫൈനലിലെത്തി. മറുപടിയല്ലാത്ത 3 ഗോളിനാണ് മഹാരാഷ്ട്രയെ കേരളം പരാജയപ്പെടുത്തിയത്. മണിപ്പൂരിനെ എതിരില്ലാത്ത 6 ഗോളുകള്‍ക്ക് ചുരുട്ടിക്കൂട്ടിയ കേരളത്തിന്റെ ചുണക്കുട്ടികള്‍ക്ക് മുന്നില്‍ മഹാരാഷ്ട്ര കളിക്കാര്‍ കളിമറന്ന മട്ടായിരുന്നു. പരാജയമെന്തെന്നറിയാതെ കുതിക്കുന്ന കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം അംഗങ്ങളുടെ പ്രതിരോധവും മുന്നേറ്റവും ഒരേ പോലെ മികച്ചതായിരുന്നു. ഗ്രൂപ്പ് എ യിലുള്ള കേരളം സെമി ഫൈനലില്‍ കടന്നതോടെ ഫൈനല്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top