Home app

സ്‌ട്രെക്ച്ചറില്‍ തലകീഴായി കിടത്തിയ രോഗി മരിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസ്

വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച രോഗിയെ സ്‌ട്രെച്ചറില്‍ തലകീഴായി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് കേസെടുത്തത്. ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിനായിരുന്നു രോഗിയെ സ്‌ട്രെച്ചറില്‍ തലകീഴായി കിടത്തിയുള്ള ക്രൂരത. തലയ്ക്ക് പരിക്കേറ്റിരുന്ന അനില്‍ ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു.

വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് അനില്‍ കുമാറിനെ (50) ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന്റെ പേരില്‍ ഡ്രൈവറായ ഷഫീക്ക്, അനില്‍ കുമാറിനെ സ്ട്രെച്ചറില്‍ തലകീഴായി കിടത്തുകയായിരുന്നു. അത്യാഹിത വിഭാഗത്തിന് മുന്നില്‍ ആംബുലന്‍സ് നിര്‍ത്തിയപ്പോള്‍ ജീവനക്കാര്‍ ആരും സഹായത്തിന് എത്തിയിരുന്നില്ല. അനിലിനെ തലകീഴായി കിടത്തിയിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയരുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top