Home app

ലോക്‌സഭയില്‍ ബഹളം: അവിശ്വാസ പ്രമേയം ഇന്നും ചര്‍ച്ചയ്‌ക്കെടുത്തില്ല

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം ലോക്സഭ ഇന്നും ചര്‍ച്ചക്ക് എടുത്തില്ല. എഐഎഡിഎംകെ അംഗങ്ങള്‍ ഉള്‍പ്പെടെ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്നാണ് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസ്സും നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കാതെ ലോക്സഭ പിരിഞ്ഞത്. വിവിധ കക്ഷികള്‍ നടത്തിയ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞു. ബഹളത്തിനിടയ്ക്ക് നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അവിശ്വാസപ്രമേയനോട്ടീസ് ചര്‍ച്ചയ്ക്കെടുക്കാനാകാതെ ലോക്സഭ പിരിയുന്നത്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപി എന്‍ഡിഎ സഖ്യം വിട്ടതിന് പിന്നാലെയാണ് മാര്‍ച്ച് 16 ന് കേന്ദ്രസര്‍ക്കാരിനെതിരെ ലോക്സഭയില്‍ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തേ എഐഎഡിഎംകെ അംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയും തിങ്കളാഴ്ചയും അവിശ്വാസ പ്രമേയ നോട്ടീസ് ചര്‍ച്ചയ്ക്കെടുത്തിരുന്നില്ല. കാവേരി നദീജല വിഷയം ഉയര്‍ത്തിയാണ് എഐഎഡിഎംകെ സഭയില്‍ പ്രതിഷേധിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top