Home app

ഒഡീഷയില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു

ഭുവനേശ്വര്‍: വ്യോമ സേനയുടെ പരിശീലന ജെറ്റ് വിമാനം തകര്‍ന്നു വീണു. ഝാര്‍ഖണ്ഡ്- ഒഡീഷ അതിര്‍ത്തിയിലെ മായുര്‍ബുഞ്ചിലാണ് അപകടം. വരണ്ടു കിടക്കുന്ന  സുബര്‍ണരേഖ നദിയിലാണ് വിമാനം തകര്‍ന്നു വീണത്. ഗുരുതര പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി. പതിവ് പറക്കലിനിടെയാണ് വിമാനം തകര്‍ന്നത്. ട്രെയിനി പൈലറ്റ് പരിക്കില്ലാതെ രക്ഷപെടുകയായിരുന്നു. പശ്ചിമ ബംഗാളിലെ ഖരക്പൂറിലെ കാലയ്കുന്ദ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടതാണ് വിമാനം. അപകടത്തെ സംബന്ധിച്ച് വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top