ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നു. മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് നായിക. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. വാഗമണില്‍ ആരംഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമേ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിന്റെ അവസാന ഷെഡ്യൂളില്‍ ഫഹദ് പങ്കെടുക്കുകയുള്ളൂ. ഏറെ പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ഫഹദും അമല്‍ നീരദും ഒന്നിച്ച ഇയ്യോബിന്റെ പുസ്തകം.
ഫഹദ് ഫാസിലും അമല്‍ നീരദും വീണ്ടും
By
March 20, 2018 6:35 am