കേന്ദ്രസര്‍ക്കാരിനെതിരേയുള്ള അവിശ്വാസപ്രമേയനോട്ടീസ് ഇന്ന് വീണ്ടും ലോക്സഭയില്‍. ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന ആവശ്യം കേന്ദ്രം തള്ളിയതില്‍ പ്രതിഷേധിച്ചാണ് വൈ.എസ്.ആര്.കോണ്‍ഗ്രസും ഭരണസഖ്യം വിട്ട് പുറത്തുവന്ന തെലുഗുദേശം പാര്‍ട്ടിയും (ടി.ഡി.പി.) അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
വെള്ളിയാഴ്ചയും രണ്ട് പാര്‍ട്ടികളും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, സഭാനടപടികള്‍ ക്രമപ്രകാരമല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ അത് പരിഗണിച്ചില്ല. പ്രമേയത്തിന് അവതരണാനുമതി ലഭിക്കണമെങ്കില്‍ 50 അംഗങ്ങളുടെ പിന്തുണ വേണം.
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടെ എട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി.യോടും മോദിയോടും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എ.ഐ.എഡി.എം.കെ. പ്രതിപക്ഷനീക്കത്തിനൊപ്പമുണ്ടാകില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. എന്‍.ഡി.എ.ക്ക് 315 അംഗങ്ങളുള്ള ലോക്സഭയില്‍ പ്രമേയം വിജയിക്കില്ലെങ്കിലും പ്രതിപക്ഷനിരയില്‍ ഐക്യത്തിനുള്ള വഴിയായി അവിശ്വാസ പ്രമേയം മാറും.