ആലപ്പുഴ: കേരള കോണ്‍ഗ്രസ്-എമ്മിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എന്‍ഡിഎയുടെ നയപരിപാടികള്‍ അംഗീകരിക്കുന്ന ആരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും കുമ്മനം പറഞ്ഞു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസിന്റെ വോട്ട് നിര്‍ണായകമായിരിക്കെ ബിജെപി നേതാവ് പികെ കൃഷ്ണദാസ് കഴിഞ്ഞ ദിവസം മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ബിജെപിയുമായി സഹകരിക്കുമോ എന്നത് സംബന്ധിച്ച് കെഎം മാണി ഇതുവരെ പ്രതികരിച്ചിട്ടില്ല.
മാണിയെ കൂട്ടിലാക്കാന്‍ ബിജെപി
By
March 18, 2018 6:43 am