വിലയിടിവിന്റെ വെള്ളിയാഴ്ചയായിരുന്നു ഇന്ന് ഓഹരി വിപണിയില്‍. 500 പോയിന്റ് നഷ്ടത്തില്‍ മുംബൈ വില സൂചിക സെന്‍സെക്സ് 33176ലാണ് വ്യാപാരമവസാനിപ്പിച്ചത്. ഫിനാന്‍സ്, എനര്‍ജി, മെറ്റല്‍ ഓഹരികള്‍ക്കാണ് പ്രധാനമായും വിലയിടിഞ്ഞത്. ദേശീയ വില സൂചിക നിഫ്റ്റി 165 പോയിന്റ് നഷ്ടത്തില്‍ 10195ലാണ് ക്ലോസ് ചെയ്തത്. ഇന്ത്യന്‍ ഓയില്‍, ടാറ്റാ മോട്ടോര്‍സ്, അള്‍ട്രാ ടെക് സിമന്റ് തുടങ്ങിയ ഓഹരികള്‍ക്കാണ് നിഫ്റ്റിയില്‍ വിലകുറഞ്ഞത്.
ഓഹരി വിപണി
By
March 16, 2018 11:11 am