റാഞ്ചി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണക്കേസിലെ നാലാമത്തെ കേസില്‍ സിബിഐ പ്രത്യേക കോടതിയുടെ വിധി ഇന്ന്. ലാലു മുഖ്യമന്ത്രിയായിരിക്കെ 1990 നും 1997 നും ഇടയില്‍ വ്യാജ ബില്ലുകളും മറ്റും ഉപയോഗിച്ച് കന്നുകാലികള്‍ക്ക് കാലിത്തീറ്റയും മരുന്നുകളും വാങ്ങിയതിലൂടെ 900 കോടി രൂപ ഖജനാവിന് നഷ്ടമായി എന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
ഡുംക ട്രഷറിയില്‍നിന്നും വ്യാജ ബില്ലുകള്‍ നല്കി 3.76 കോടി തട്ടിയെടുത്ത കേസില്‍ ലാലുവിനു പുറമേ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജഗന്നാഥ് മിശ്ര അടക്കം 31 പേര്‍ക്കെതിരെ മാര്‍ച്ച് അഞ്ചിനു വിചാരണ പൂര്‍ത്തിയായിരുന്നു. കാലിത്തീറ്റ കുംഭകോണത്തില്‍ ആകെ ആറു കേസുകളാണ് ലാലുവടക്കമുള്ളവര്ക്കെതിരേയുള്ളത്. ഇതില്‍ മൂന്നെണ്ണത്തില്‍ ഇതിനകം വിധി വന്നുകഴിഞ്ഞു. നാലാമത്തെ കേസിലെ വിധിയാണ് ഇന്നുവരുന്നത്.