Entertainment

കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മമ്മ കിണറ്റില്‍ വീണു; പിന്നീട് നടന്നത്..

കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മമ്മ കിണറ്റില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഈ വിഡിയോ ദൃശ്യം യഥാര്‍ത്ഥമല്ലെന്നും സിനിമയുടെ പ്രചരണാര്‍ത്ഥം ചെയ്തതാണെന്നും പറഞ്ഞ് സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ രംഗത്ത്. വാര്‍ത്തകളുടെ ആധികാരികതയും സത്യസന്ധതയുമാണ് തന്റെ പുതിയ ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിനു മുമ്പേ ഇത് പ്രേക്ഷകരിലേക്കെത്തിക്കാനാണ് ഇത്തരമൊരു വിഡിയോ തയ്യാറാക്കിയതെന്നും വിവിയന്‍ പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദൃശ്യങ്ങളില്‍ കിണറ്റില്‍ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച ഷൊര്‍ണൂര്‍ കൂനത്തറ സ്വദേശിനി രാജലക്ഷ്മി അമ്മയുമായി എത്തിയാണ് വിവിയന്‍ മാധ്യമങ്ങളെ കണ്ടത്.

സംവിധായകന്‍ വിവിയനും രാജലക്ഷ്മിയും പാലക്കാട് പ്രസ് ക്ലബില്‍

അതേസമയം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ശരിയായ നടപടിയല്ലെന്നാണ് ഒരു വിഭാഗം ആളുകളുടെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top